ഊരകം: ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ കൊതുകുനിവാരണം അനിവാര്യമാണെന്ന് ഡിഎംഒ ഡോ.കെ.സക്കീന. ഊരകം ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പകര്‍ച്ചവ്യാധി നിയന്ത്രണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളായ ഫ്രിഡ്ജ് ട്രേ, കക്കൂസ് ക്ലോസറ്റുകള്‍, ജല സംഭരണികള്‍, ചെടി ചട്ടികള്‍, റബ്ബര്‍ ടാപ്പിംഗ് ചിരട്ടകള്‍, പാളകള്‍, ഡിസ്പോസിബിള്‍ സാധനങ്ങള്‍, ടയറുകള്‍ മുതലായവ സൂക്ഷ്മ നിരീക്ഷിക്കണം. ഏതെങ്കിലും വകുപ്പുകളുടെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ മാത്രം ഉത്തരവാദിത്തമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കാണരുത്. ജലമലിനീകരണ സാധ്യത കൂടുതലുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കനുപയോഗിക്കണം, ഡിഎംഒ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.അബ്ദുസമദ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: