മലപ്പുറം: നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ് വന്നതും ഗുണപ്രദമായവ ഉള്‍ക്കൊള്ളുന്നതുമാണ് ഭാരതീയ സംസ്കാരമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. സിവില്‍ സ്റ്റേഷനു സമീപം സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് 47 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ലൈബ്രറി കൗണ്‍സില്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം തിരസ്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല പ്രവര്‍ത്തനവും പ്രചാരണവും ഭാരതീയ സംസ്കാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വൈവിധ്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭരണ വ്യവസ്ഥിതിയാണ് ജനാധിപത്യം. ആര്‍ജ്ജിത ജ്ഞാനത്തിന്റെയും മൂല്യങ്ങളുടെയും സ്വാംശീകരണമാണ് സംസ്കാരം. സാംസ്കാരികാധിനിവേശത്തിനെതിരെയുള്ള പ്രതിരോധദിര്ഗ്ഗങ്ങളാവണം ഗ്രന്ഥശാലകള്‍. ഇത് പ്രകാശം പരത്തുന്ന കെടാവിളക്കുളായി നിലകൊള്ളുകയും അറിവുകള്‍ പകര്‍ന്ന നല്‍കുകയും വേണമെന്ന് സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ പി.ഉബൈദുള്ള എംഎല്‍എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണന്, സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന്, ജില്ലാ കളക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: