ചാലക്കുടി: പഞ്ചായത്തംഗം പട്ടികജാതിക്കാരനെ ഓട് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കുറ്റിക്കാട് മഞ്ചിട്ട വീട്ടില്‍ തങ്കപ്പനെയാണ്(53)മര്‍ദ്ദിച്ചത്. പരിയാരം പഞ്ചായത്ത് കുറ്റിക്കാട് നാലാം വാര്‍ഡ് മെമ്പര്‍ സ്മിത ജോയിയാണ് പട്ടികജാതിക്കാരനായ മധ്യവയ്‌സക്കനെ ഓട് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പറയുന്നത്.
എന്നാല്‍ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി ജോസിന്റെ സാന്നിധ്യത്തില്‍ കുറ്റിക്കാട് ഭാഗത്ത് റോഡില്‍ ക്വാറി വേസ്റ്റ് നിരത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
പ്രശ്‌നം പറഞ്ഞു തീര്‍ക്കുവാന്‍ പോയ മെമ്പറെ ഇയാള്‍ മര്‍ദ്ദിക്കുകയും, പിടിച്ച് തള്ളി വീഴുത്തുവാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തങ്കപ്പനെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തംഗം സ്മിത ജോയിയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തന്നെ പരസ്യമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാരോപിച്ച് പഞ്ചായത്തംഗം ചാലക്കുടി പോലീസില്‍ പരാതി നല്‍കി.
















