കൊടുമ്പ്: തിരുവാലത്തൂര് രണ്ടുമൂര്‍ത്തി ഭഗവതിക്ഷേത്രത്തിലെ നവീകരണ കലശത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഒമ്പതിനും 11 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠനടക്കും. അണ്ടലാടി പരമേശ്വരന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 11.30 ന് നടക്കുന്ന ഭക്തജനസംഗമം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജി മാറോളി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അന്നദാനം വൈകിട്ട് ചുറ്റുവിളക്ക്, രാത്രി എട്ടിന് സീതാസ്വയംവരം കഥകളി എന്നിവ ഉണ്ടായിരിക്കും. നാളെ രാവിലെ 11 ന് രാമായണ പാരായണം, ഉച്ചക്ക് മൂന്നിന് നാരായണീയ പാരായണം, വൈകിട്ട് ചുറ്റുവിളക്ക്, രാത്രി എട്ടിന് പതഞ്ജലി കലാക്ഷേത്രയുടെ ഭരതനാട്യം എന്നിവ ഉണ്ടായിരിക്കും.
ആറിന് രാമായണ പാരായണം, ഉച്ചക്ക് മൂന്നിന് നാരായണീയ പാരായണം, വൈകിട്ട് ചുറ്റുവിളക്ക്, രാത്രി എട്ടിന് പ്രമുഖ വ്യക്തികളെ ആദരിക്കല്‍. ഏഴിന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, 9.30 ന് ധ്വജപ്രതിഷ്ഠ കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, അന്നദാനം, ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും. 6.30 ന് പ്രമുഖ വ്യക്തികളെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: