വിഴിഞ്ഞം: വിവാദങ്ങള്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ വേഗതയെ ബാധിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തുറമുഖത്ത് കപ്പലുകള്‍ അടുക്കാനുള്ള ബര്‍ത്ത് പൈലിംഗ് നിര്‍മ്മാണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ ചില വിഷയങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാനായി കമ്മീഷനെ നിശ്ചയിച്ചു കഴിഞ്ഞു. ഇതിന്റെ പേരില്‍ പദ്ധതി ഉപേക്ഷിക്കില്ല. യുദ്ധകാല അടിസ്ഥാനത്തില്‍ പണി മുന്നോട്ട് പോകും. അഴിമതിയുടെ പഴുത് അടയ്‌ക്കും. ലോകത്തെ ഏറ്റവും വലിയ കപ്പലിനും നങ്കൂരമിടാനുള്ള സൗകര്യമാണ് വിഴിഞ്ഞത്ത് യഥാര്‍ത്ഥ്യമാകുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിക്കുള്ള പദ്ധതിയാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷനായ ചടങ്ങില്‍ അദാനി പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനി മുഖ്യതിഥിയായിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കോവളം എംഎല്‍എ എം.വിന്‍സെന്റ്, മേയര്‍ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, സന്തോഷ് കുമാര്‍ മഹാപാത്ര, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















