ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ ലോധ പാനല്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി നിയമിച്ച നാലംഗ ഇടക്കാല ഭരണസമിതിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജിവച്ചു.
വിനോദ് റായി തലവനായ ഇടക്കാല സമിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജിവച്ചതായി അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് സുപ്രീം കോടതിയിലെ ജസ്റ്റീസ് ശാന്തനുഗൗഡറും ദീപക്ക് ഗുപ്തയും ഉള്‍പ്പെടുന്ന അവധിക്കാല ബെഞ്ചിന് അറിയിച്ചു.
തന്നെ ഒഴിവാക്കണമെന്ന ഗുഹയുടെ ഹര്‍ജിയില്‍ ജൂലൈ 14ന് സുപ്രീം കോടതി വാദം കേള്‍ക്കും.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗുഹ രാജിവച്ചത്.
ഈ വര്‍ഷം ജനുവരി 30 നാണ് സുപ്രീം കോടതി വിനോദ് റായി തലവനായ നാലംഗ ഇടക്കാല ക്രിക്കറ്റ് ഭരണ സമിതിയെ നിയമിച്ചത്. മുന്‍ ക്രിക്ക്റ്റ് താരം ഡിയാന എഡ്യൂല്‍ജി, ഐഡിഎഫ്‌സി സിഇഒ വിക്രം ലിമായെ, ചരിത്രകാരനായ രാമചന്ദ്ര ഗുഹ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
















