പാരീസ്: ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌ക, എലിന സ്വിറ്റോലിന, എലേന വെസ്‌നിന തുടങ്ങിയവര്‍ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍.പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡ് ആന്‍ഡി മുറെ, മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്‌റിങ്ക, അഞ്ചാം സീഡ് മിലോസ് റാവോനിക്ക്, ഏഴാം സീഡ് മാരിന്‍ സിലിക്ക്, 11-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
രണ്ടാം റൗണ്ടില്‍ പോളണ്ടിന്റെ ഒമ്പതാം സീഡ് റഡ്‌വാന്‍സ്‌ക 6-7 (3-7), 6-2, 6-3 എന്ന സ്‌കോറിന് ബല്‍ജിയത്തിന്റെ അലിസണ്‍ വാനിനെ പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തില്‍ ആന്‍ഡി മുറെ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനെയെ നാല് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-7 (3-7), 6-2, 6-2, 7-6 (7-3).
















