Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്‌ക്ക് കര്‍മ്മപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:28 pm IST
in Kerala

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അറിയിച്ചു.

അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക, കുട്ടികളെ ദുഃസ്വാധീനത്തില്‍ പെടുത്താന്‍ ഇടയുള്ള പുകയില ഉത്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍ എന്നിവയുടെ ലഭ്യത സ്‌കൂള്‍ പരിസരങ്ങളില്‍ പൂര്‍ണ്ണമായും ഇല്ലെന്ന് ഉറപ്പുവരുത്തുക, പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പുവരുത്തുക തുടങ്ങിയവയിലൂന്നിയ കര്‍മ്മപദ്ധതി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ പരിസരങ്ങളില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരെ വിന്യസിക്കും. വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്നിന്റെയും ലഹരിയടങ്ങിയ പാനീയങ്ങളുടെയും മിഠായിയുടേയും വില്‍പ്പനയും ഉപഭോഗവും ഇല്ലായ്‌മ ചെയ്യുന്നതിനായി ഷാഡോ പോലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ക്ലാസ്സുകളില്‍ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തി വിവരം മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ബസ്സ്റ്റാന്റുകളിലും പ്രധാനപ്പെട്ട ബസ്‌സ്റ്റോപ്പുകളിലും സ്‌കൂള്‍ പരിസരങ്ങളിലും പോലീസ് ഉദ്യോഗസ്ഥന്‍മാരെ നിയോഗിക്കും. കൂടാതെ പിങ്ക് പട്രോളിങ് സംഘത്തിന്റെ സാന്നിദ്ധ്യവും നഗരങ്ങളില്‍ ഉറപ്പുവരുത്തും. സ്‌കൂള്‍ ബസുകളിലും വാനുകളിലും ജോലി നോക്കുന്ന ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, സഹായികള്‍, ആയമാര്‍ എന്നിവരെ സംബന്ധിച്ച് പരിശോധന നടത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. അനുവദനീയമായതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കയറ്റുവാന്‍ അനുവദിക്കില്ല. സ്‌കൂള്‍ ബസുകളുടെ ഡോറുകള്‍ സുരക്ഷിതമായിരിക്കണം.

സ്‌കൂള്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളിലല്ലാതെ രക്ഷിതാക്കളുടെ താത്പര്യപ്രകാരം വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിന് മിനി ബസ്സ്, വാനുകള്‍, ലൈറ്റ് വെഹിക്കിള്‍സ്, ഓട്ടോറിക്ഷകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളും നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ട് വരുന്ന പ്രവണത തടയുന്നതിനായി കര്‍ശന പരിശോധന നടത്തും.

നിയമവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. അമിതവേഗതയിലും അശ്രദ്ധയിലും ലഹരി ഉപയോഗിച്ച് സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.