കോഴിക്കോട്: ഒരു വര്‍ഷം പൂര്‍ത്തീകരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളി താല്‍പര്യം സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍.
ബിഎംഎസ് കോഴിക്കോട് ജില്ലാ കാര്യാലയം ‘ദത്തോപാന്ത് ഠേംഗ്ഡിജി ഭവന്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. ഗംഗാധരന്‍, വി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
















