തിരുവനന്തപുരം പൊന്‍മുടി നാലാം വളവില്‍ കൊക്കയിലേക്ക് മറിഞ്ഞ ടെംപോ ട്രാവലര്‍, അപകടത്തില്‍ ഇരുപത്തിമൂന്നോളം പേര്‍ക്ക് പരിക്കേറ്റു, പരിക്കേറ്റവര്‍ വിതുര ഗവണ്‍മന്റ് ഹോസ്പിറ്റലില്‍ – അനൂപ്.വി.വി
തിരുവനന്തപുരം: പൊന്‍മുടിയില്‍ മിനി ബസ് കുഴിയിലേക്ക് മറിഞ്ഞു. അമരവിളയില്‍ നിന്നും വന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 23 യാത്രക്കാരുണ്ടെന്നാണ് വിവരങ്ങള്‍. പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
















