ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ വെടിവെയ്പിനെ തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ നാലു പാക്ക് സൈനികര്‍ക്ക് പരിക്കേറ്റു.
ഉറി സെക്ടറില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് പാക്ക് സൈന്യത്തിന് നേരെ പ്രത്യേക സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയത്. പാക്ക് സൈന്യത്തിന്റെ മൂന്നു വാഹനങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തുവെന്നും പ്രതിരോധവിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: