ജന്മഭൂമി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഭാ സംഗമം കെ.പി. സുധീര ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മഭൂമിയുടെ അനുമോദനം. ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമം ഏഴുത്തുകാരി കെ.പി. സുധീര ഉദ്ഘാടനം ചെയ്തു.
ടിബിഎസ് എംഡി എന്‍.ഇ. ബാലകൃഷ്ണമാരാര്‍ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി പ്രസാധകന്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജര്‍ കെ.പി. വസന്തരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന്‍, സ്വാഗതവും സര്‍ക്കുലേഷന്‍ ഇന്‍ ചാര്‍ജ് എ.വി. ബൈജു നന്ദിയും പറഞ്ഞു.
















