മുംബൈ: 1993 മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ ടാഡ കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും. അധോലോക നായകന് അബു സലീമിന് ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള പങ്കിനെക്കുറിച്ചാകും ഇന്ന് ടാഡ കോടതി വിധി പ്രസ്താവിക്കുക.
അബു സലീം ഇപ്പോള്‍ നവി മുംബൈയിലെ ടലോജ ജയിലിലാണ്. മുംബൈയിലെ കെട്ടിട നിര്‍മാതാവ് പ്രദീപ് ജെയിനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015 ഫെബ്രുവരിയിലാണ് അബു സലീമിനെ ജയിലില്‍ അടയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: