കൊച്ചി: അറവുമാട് വില്‍പന നിരോധനവുമായി ബന്ധപ്പെട്ട് ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച് പ്രത്യക്ഷപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ട്രോള്‍ റിപ്പബ്ലിക് എന്ന പേജില്‍ സലാം ഷായാണ് പോസ്റ്റിട്ടത്. ഇതിനെതിരെ ബിജെപി എറണാകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി. അബിജു സുരേഷ് നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.
ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ മോശമായി ചിത്രീകരിക്കുന്നതാണ് പോസ്റ്റ്. ഒരു പൊറോട്ട, ഒരു സാമ്പാര്‍, രണ്ടു ചിക്കന്‍ മനുഷ്യന് എന്ന് പറഞ്ഞാണ് പരിഹാസം.
ഗുരുദേവന്റെ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയും ചേര്‍ത്താണ് പരിഹാസം. ബീഫ് മുറിക്കരുത്, വില്‍ക്കരുത്, കഴിക്കരുത് തുടങ്ങിയ വാക്യങ്ങളും ഈ പോസ്റ്റിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊച്ചി സിറ്റി പോലീസിനാണ് ബിജെപി നേതാവ് പരാതി നല്‍കിയത്.
















