കോഴിക്കോട്: മലപ്പുറം നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടത്ത് വില്ല്വാത്ത് ക്ഷേത്രത്തിനു നേരെ നടന്ന അതിക്രമം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കോലേഴി പ്രസ്താവനയില്‍ പറഞ്ഞു.
നൂറുകണക്കിന് ഭക്തജനങ്ങള്‍ ആരാധന നടത്തുന്ന ക്ഷേത്രത്തിനകത്ത് അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങള്‍ ഛിന്നഭിന്നമാക്കിയതില്‍ നിന്നും ക്ഷേത്രത്തെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് അക്രമികളുടെ മുന്നില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്, സമിതി വ്യക്തമാക്കി.
















