കോങ്ങാട്: നിയമങ്ങളേയും സുപ്രീംകോടതി വിധിയേയും കാറ്റില്‍ പറത്തി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ക്കെതിരെ കോങ്ങാട് പൗരാവലി സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, യുവജനസംഘടനകള്‍ വ്യാപാരികള്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സമരകണ്വെന്ഷന് നാളെ കാലത്ത് പത്ത് മണിക്ക് കോങ്ങാട് വ്യാപാര ഭവനില്‍ ചേരും.
യൂത്ത്കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം യൂത്ത്ലീഗ്, എസ്കെഎസ്എസ്എഫ്, വെല്‍ഫെയര്‍പാര്‍ട്ടി, മദ്യവിരുദ്ധ സമിതി എന്നീ സംഘടകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. കണ്വെന്ഷന് മദ്യഷാപ്പിനെതിരേയുള്ള സമരത്തിന്റെ അടുത്ത ഘട്ടങ്ങളെക്കുറിച്ചും ഭാവി നീക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: