കശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മൂന്നു ഭീകരരാണ് വെടിവയ്‌പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയില്‍ ട്രാല്‍ ടൗണ്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്ന 42 രാഷ്‌ട്രീയ റൈഫിള്‍സിലെ പട്രോളിംഗ് സംഘത്തിനു നേര്‍ക്കാണ് അക്രമണമുണ്ടായത്. സംഭവശേഷം ഒളിവില്‍ പോയ ഭീകരര്‍ക്കായി മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
















