ഷില്ലോങ്ങ്; മൂന്നാം വാര്‍ഷികദിനത്തില്‍ കൂടുതല്‍ വികസന പദ്ധതികളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍.ഭക്ഷ്യ സംസ്ക്കരണത്തിന് 6000 കോടി രൂപയുടെ പുതിയ പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്പദ( സ്ക്കീം ഫോര്‍ ആഗ്രോ മറീന്‍ പ്രോസസിങ്ങ് ആന്‍ഡ് ഡവല്പ്മെന്റ് ഓഫ് ആഗ്രോ പ്രോസസിങ്ങ് ക്ളസ്റ്റേഴ്സ്) എന്നാണ് പുതിയ പദ്ധതിയുടെ പേര്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൂടുതല്‍ മൂല്യമുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം.2022നുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞ മോദി രണ്ടാം ഹരിത വിപ്ളവമല്ല, നിത്യഹരിത വിപ്ളവമാണ് ഇനി വേണ്ടതെന്നും വ്യക്തമാക്കി. ആസാമിലെ ധേമാജിയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം നമ്മുടെ മാങ്ങകള്‍ മെച്ചപ്പെട്ട വിലയ്ക്കല്ല. വില്‍ക്കുന്നത്. എന്നാല്‍ അച്ചാറിന് മെച്ചപ്പെട്ട വിലയുണ്ട്. തക്കാളിക്ക് വിലകുറവാണ്. എന്നാല്‍ തക്കാളി കെച്ചപ്പിന് നല്ല വിലയാണ്. പഴങ്ങള്‍ക്ക് താരതമ്യേന വിലക്കുറവാണ്. പക്ഷെ പഴച്ചാറുകള്‍ക്ക് നല്ല വിലയും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ എങ്ങനെ മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുമെന്ന് വിശദീകരിച്ച് മോദി പറഞ്ഞു.
എന്‍ ഇ ( നോര്‍ത്ത് ഈസ്റ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍) എന്ന വാക്കിന് ഇനി പുതിയ സമ്പദ്വ്യവസ്ഥ,( ന്യൂ എക്കണോമി) പുതിയ ഊര്‍ജ്ജം( ന്യൂ എനര്‍ജി) എന്നാകും ഇനി അര്‍ഥം.
രാജ്യത്ത് , പ്രത്യേകിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജൈവകൃഷിക്ക് വലിയ സാധ്യതകളാണ് ഉള്ളത്. മോദി പറഞ്ഞു.
















