തിരൂരങ്ങാടി: ഭക്തജനലക്ഷങ്ങളെ ആനന്ദത്തിലാറാടിച്ച് മുന്നിയൂര്‍ കളിയാട്ടം. പകല്‍ കളിയാട്ടത്തിലും കോഴികളിയാട്ടത്തിലും പങ്കെടുത്തത് ആയിരങ്ങള്‍.
വിവിധ ദേശങ്ങളില്‍ നിന്നും കെട്ടി ഒരുങ്ങിയെത്തിയ പൊയ്ക്കുതിര സംഘങ്ങളെ ആവേശത്തോടെയാണ് ഭക്തര്‍ സ്വീകരിച്ചത്.
സാബവ മൂപ്പന്റെ പൊയ്കുതിരയാണ് ആദ്യം ദേവിയെ വലംവെച്ചത്. തുടര്‍ന്ന് കുതിര പ്ലാക്കലില്‍ കാവുടയനായര്‍ മുറത്തിലിരുന്ന് കാണിക്ക സ്വീകരിച്ച് പൊയ്കുതിര സംഘങ്ങളെ അനുഗ്രഹിച്ചു.
മുളയും തുണിയും കുരുത്തോലയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ പൊയ്കുതിരകളെ കുതിര പ്ലാക്കലില്‍ വെച്ച് തകര്‍ത്തു.
കോഴികളിയാട്ടത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. പാങ്ങാട് പണിക്കരുടെ കോഴിവെട്ടോടെയാണ് കോഴിവെട്ട് ആരംഭിച്ചത്. അമ്മാഞ്ചേരി അമ്മയുടെ പന്തീരായിരം ഭൂതഗണങ്ങള്‍ക്കുള്ള സമര്‍പ്പണമാണ് കോഴിവെട്ട്.
ക്ഷേത്രഭരണ സമിതിയും തിരൂരങ്ങാടി പോലീസും വിപുലമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: