Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യസരണി: അഖിലയെ വീട്ടിലെത്തിച്ചു കനത്ത പോലീസ് കാവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 09:26 pm IST
in Kerala

കൊച്ചി: ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍നിന്ന് കോടതി ഇടപെട്ട് മോചിപ്പിച്ച അഖിലയെ പോലീസ് വൈക്കത്തെ വീട്ടിലെത്തിച്ചു. അച്ഛന്‍ അശോകനൊപ്പം അയക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി, ആവശ്യമായ പോലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

വൈക്കം ടിവി പുരം കാരാട്ട് ഹൗസില്‍ കെ.എം. അശോകന്റെ മകള്‍ അഖിലയെ ഇസ്ലാമിലേക്ക് മതം മാറ്റി, സിറിയയില്‍ ഐഎസില്‍ ചേര്‍ക്കാനുള്ള പദ്ധതി കോടതി ഇടപെട്ട് തടയുകയായിരുന്നു. അഖില മതംമാറി ഹാദിയയായെന്നും ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചെന്നുമുള്ള വാദങ്ങള്‍ കോടതി തള്ളി. സേലത്ത് ഹോമിയോ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ മകളെ കാണാനില്ലെന്ന് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.

അഖിലയെ മതം മാറ്റിയ മഞ്ചേരിയിലെ സത്യസരണി സ്ഥാപനത്തെക്കുറിച്ചും നേതൃത്വം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വനിതാ നേതാവ് എ.എസ്. സൈനബയ്‌ക്കുമെതിരേ രൂക്ഷ പരാമര്‍ശങ്ങളാണ് കോടതിയുടേത്. സത്യസരണിയെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ട്.

വ്യാജരേഖയുണ്ടാക്കി, വിവാഹം നടത്തിയെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാഹം അസാധുവാണെന്ന് കോടതി വിധിച്ചത്. കേസ് നടക്കുമ്പോള്‍ കോടതി നിര്‍ദ്ദേശ പ്രകാരം അഖിലയെ എറണാകുളത്ത് ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മതംമാറിയെന്നു പറഞ്ഞിരുന്നെങ്കിലും ഹോസ്റ്റല്‍ ജീവിതകാലത്ത് അഖില ഹിന്ദു ജീവിതരീതിയിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ടുള്ള കോടതി ഉത്തരവു വന്ന ശേഷം അഖില തട്ടമിട്ടു, മതംമാറിയ തനിക്ക് വീട്ടില്‍പോകാന്‍ താല്‍പര്യമില്ലെന്നും പോലീസിനെ അറിയിച്ചു.

അഖിലയ്‌ക്കും കുടുംബത്തിനും ജീവാപായ ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണിതെന്ന് സൂചനകളുണ്ട്. അഖിലയെ ഹോസ്റ്റലില്‍നിന്ന് വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹോസ്റ്റലിനു ചുറ്റും കൂടി. തുടര്‍ന്ന് കൂടുതല്‍ പോലീസ് സഹായം തേടിയാണ് പോലീസ് നീങ്ങിയത്. വൈക്കത്ത് അഖിലയുടെ വീടിന് ഡിജിപിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കനത്ത പോലീസ് കാവലുണ്ട്. വനിതാ പോലീസും സുരക്ഷയ്‌ക്കുണ്ട്. ബന്ധുക്കള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.

എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ എന്ന് പരിചയപ്പെടുത്തി വെള്ളിയാഴ്ച വൈകിട്ട് ചിലര്‍ അഖിലയുടെ വീട്ടിലെത്തി അച്ഛന്‍ അശോകനോട് മകളെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു. മാദ്ധ്യമപ്രവര്‍ത്തകര്‍ അഖിലയോടു സംസാരിക്കുന്നത് പോലീസ് തടഞ്ഞു.

അതിനിടെ, അഖിലയുടേതെന്ന പേരില്‍ വ്യാജ കത്തുകള്‍ മാദ്ധ്യമങ്ങള്‍ക്ക് ചിലര്‍ മാദ്ധ്യമങ്ങള്‍ക്കു നല്‍കി.

തിങ്കളാഴ്ച ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഹൈക്കോടതി വിധിയ്‌ക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രഖ്യാപിച്ച മുസ്ലിം ഏകോപന സമിതി കോടതിവിധി വര്‍ഗ്ഗീയപരമായതെന്ന് വിമര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.