തിരുവനന്തപുരം: മുഖ്യമന്ത്രി കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപനം നടത്തുന്ന 29 ന് എബിവിപി സംസ്ഥാന വ്യാപകമായി വൈദ്യുതി വഞ്ചനാദിനമായി ആചരിക്കുന്നു. കേരളത്തിലെ വിവിധ മേഖലകളില്‍ വൈദ്യുതി ഇതുവരെയും ലഭ്യമായിട്ടില്ലെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്താന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിലൂടെ പൊതുസമൂഹത്തെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൂയംകുട്ടി ഉള്‍പ്പെടെയുള്ള അനവധി മേഖലകളില്‍ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ഇതുവരെയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു പ്രഖ്യാപനം അപഹാസ്യമാണെന്ന് എബിവിപി സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ.രാകേഷ് ആരോപിച്ചു.
















