ന്യൂദല്‍ഹി: ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വെയ്ബയുടെ ഒരു സംഘം അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. മുംബൈ, ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി.
ഭീഷണി കണക്കിലെടുത്ത് എല്ലാ വകുപ്പുകളിലേക്കും ദല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കി.
പ്രധാന തിരക്കു പിടിച്ച കമ്പോളങ്ങളില്‍, വിനോദസഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടലുകള്‍, മെട്രോകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ദല്‍ഹിയിലെ എല്ലായിടത്തും ശക്തമായ നിരീക്ഷണവും ഭീകരവിരുദ്ധ നടപടികളും പോലീസ് ശക്തമാക്കി.
ഇന്ത്യയും അഫ്ഗാനെയും ആക്രമിക്കാന്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര സംഘങ്ങള്‍ പദ്ധതിയിടുന്നതായി ഈ മാസം ആദ്യം ഒരു അമേരിക്കന്‍ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
















