കരുവാരക്കുണ്ട്: പുഴകളും, പുറമ്പോക്ക് ഭൂമിയും സംരക്ഷിക്കാന്‍ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ പുനര്‍ജ്ജനി പദ്ധതിക്ക് തുടക്കമായി.
ഗ്രാമപഞ്ചായത്ത് അതിര്‍ത്തികളില്‍ നിന്നും ഉത്ഭവിക്കുന്ന കല്ലംപ്പുഴയുടെയും ഒലിപ്പുഴയുടെയും ഓരങ്ങളിലെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി ഫല വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു പുഴകളേയും പുറമ്പോക്ക് ഭൂമിയേയും സംരക്ഷിക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി നേരത്തേ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി വരികയാണ്. ഈ ഭൂമിയില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം ഫലവൃക്ഷ തൈകള്‍ നട്ടു. ഇക്കോ വില്ലേജിന്റെ സമീപം നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് പി.ഷൗക്കത്തലി, വി.ഉമ്മര്‍കോയ, പി.ഉണ്ണിമാന്‍, ജോണ്‍, അനില്‍ പ്രസാദ്, എ.പ്രഭാകരന്, ഒ.പി.ഉസ്മായില്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം പുറമ്പോക്കു ഭൂമി അളക്കുന്നതിനെതിരെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തൈ നടീല്‍ ഉദ്ഘാടനത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ അമിത് മീണ വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: