Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു; ഉത്പാദനം കുറയ്‌ക്കാതെ വൈദ്യുതി വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 05:05 am IST
in Kerala

ഇടുക്കി: കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോഴും അവശേഷിക്കുന്ന വെള്ളം സംഭരിക്കാതെ ഉത്പാദനം കൂട്ടി വൈദ്യുതി വകുപ്പ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 11 വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി നില്‍ക്കുമ്പോഴാണ് ഉത്പാദനം മൂന്നിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചത്. മാര്‍ച്ച് ആദ്യവാരം 2-3 ദശലക്ഷം യൂണിറ്റിനിടയിലായിരുന്നു വൈദ്യുതി ഉത്പാദനം. 20 മുതല്‍ 30 വരെയുള്ള അവസാന 10 ദിവസം ഇത് ശരാശരി 7 ദശലക്ഷത്തിലേക്കാണ് ഉയര്‍ത്തിയത്.

മാസത്തിന്റെ പാതിയില്‍ ഒരാഴ്ചയോളം വേനല്‍മഴ ശക്തമായി ലഭിച്ചിരുന്നു. കഴിഞ്ഞ 10 ദിവസംകൊണ്ട് ഇടുക്കിയില്‍ താഴ്ന്നത് 3.5 ശതമാനത്തോളം വെള്ളമാണ്. ഇതോടൊപ്പം കടുത്ത ചൂടില്‍ നീരാവിയായി വന്‍തോതില്‍ വെള്ളം നഷ്ടപ്പെടുന്നതും തിരിച്ചടിയാകുകയാണ്. മറ്റ് പ്രധാന ജലവൈദ്യുത പദ്ധതികളായ ശബരിഗിരി, ഷോളയാര്‍, ഇടമലയാര്‍, പള്ളിവാസല്‍ എന്നിവിടങ്ങളിലെയും ഉത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അതേ സമയം കൂടംകുളത്ത് നിന്നു വൈദ്യുതി ലഭിക്കുന്നതിനുണ്ടായ തടസ്സമാണ് ഉത്പാദനം കുത്തനെ കൂട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡാമിലെ ജലം ഉപയോഗിക്കാതിരുന്നാല്‍ മഴയെത്തുമ്പോള്‍ അത് പാഴാകുമെന്നും േസര്‍ക്കാരിന് പണം നഷ്ടം വരുമെന്നും സ്‌റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിലെ ഗ്രിഡ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.

പരമാവധി ഉത്പാദനം മാസം ശരാശരി 14 ദശലക്ഷത്തില്‍ അധികരിക്കില്ലെന്നും രണ്ട് മാസത്തേക്ക് കൂടി ഈ നിലയ്‌ക്ക് പോകാനാകുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം ജൂണില്‍ ഉദ്ദേശിച്ച മഴപെയ്തില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും നല്‍കാന്‍ ഉദ്യോഗസ്ഥനായില്ല. മുന്‍വര്‍ഷങ്ങളിലേക്കാള്‍ ചൂടേറിയതിനാല്‍ ഉപഭോഗം കുത്തനെ കൂടുന്നതും കണക്കുകൂട്ടലുകള്‍ തെറ്റിക്കും.

ഡാമുകളില്‍ അവശേഷിക്കുന്നത് 31 % വെള്ളം

തൊടുപുഴ: സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നത് 31.54 ശതമാനം വെള്ളം മാത്രം. കുണ്ടളയിലെ 72 ശതമാനവും ലോവര്‍ പെരിയാറിലെ 62 ശതമാനവും ഒഴിവാക്കിയാണ് ഈ കണക്ക്. പ്രധാനമായും 11 ജലവൈദ്യുത പദ്ധതികളിലാണ് നിലവില്‍ സംസ്ഥാനത്ത് ഉത്പാദനം നടക്കുന്നത്.

ഇടുക്കിയില്‍ ഇന്നലെ ലഭിച്ച കണക്ക് പ്രകാരം 2324.06 അടിയാണ് ജലനിരപ്പ്. 25.803 ശതമാനം. കഴിഞ്ഞ വര്‍ഷമിത് 35.29 ശതമാനമായിരുന്നു. 554.246 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമില്‍ അവശേഷിക്കുന്നുണ്ട്. വ്യാഴാഴ്ച 75.8343 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 22.157 ആണ് സംസ്ഥാനത്തെ ഉത്പാദനം. ഇതില്‍ ഇടുക്കിയില്‍ ഉത്പാദിപ്പിച്ചത് 8.28 ദശലക്ഷം യൂണിറ്റാണ്. മാര്‍ച്ച് 30 വരെയുള്ള ഒരുമാസം സംസ്ഥാനത്താകെ 2097.3873 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ഇവിടെ ഉത്പാദിപ്പിച്ചത് 418.5869 ദശലക്ഷം യൂണിറ്റാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.