തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കത്തു നല്‍കി.
ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കുന്നതിന് മുന്ന് ദിവസം മുമ്പാണ് ജേക്കബ് തോമസ് കത്തു നല്‍കിയത്. ഇനി പുനര്‍നിയമനം നല്‍കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ വിജ്ഞാപനം ക്ഷണിച്ച് നടപടിക്രമങ്ങള്‍ എല്ലാം പാലിച്ച് മാത്രമേ പുനര്‍ നിയമനം നല്‍കാവുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെയാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.
















