ന്യൂദല്‍ഹി: കശ്മീരില്‍ സുരക്ഷാ സൈനികര്‍ക്കെതിരെ കല്ലെറിയാന്‍ പാക്കിസ്ഥാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് യുവാക്കളെ സംഘടിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്.
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്ത് എത്തിച്ചേരാന്‍ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ യുവാക്കള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നുണ്ട്. സൈനികരെ ആക്രമിക്കുന്ന ഭീകരര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് കല്ലേറുകാര്‍ ചെയ്യുന്നത്.
















