ന്യൂദല്‍ഹി:സ്ത്രീകള്‍ക്കിടയിലെ അനീമിയ നിരക്ക് ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കിടയിലെ അനീമിയ ബാധയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ 170-ാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക്.
അഞ്ചു വയസ്സിനു താഴെയുളള കുട്ടികളില്‍ അനീമിയ നിയന്ത്രിക്കുന്നതില്‍ 114-ാം സ്ഥാനവുമാണ് വേള്‍ഡ് ന്യൂട്രീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടേത്. 2015-16 ല്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം 58.4 ശതമാനം കുട്ടികളിലും വിളര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് രാജ്യത്തെ പകുതിയിലേറെ കുട്ടികള്‍ക്ക്.
2025ഓടെ 40 ശതമാനം കുട്ടികളിലും 50 ശതമാനം സ്ത്രീകളിലും അനീമിയ ഇല്ലാതാക്കുകയാണ് വേള്‍ഡ് ന്യൂട്രീഷന്‍ ഓര്‍ഗനൈസേഷന്റെ ലക്ഷ്യം.
















