പള്ളുരുത്തി: മത്സ്യത്തൊഴിയായ വീട്ടമ്മയ്‌ക്ക് സുര്യാഘാതമേറ്റു.ഇടക്കൊച്ചി കടവില്‍ വീട്ടില്‍ സുനന്ദ സുഗുണനാണ് (63) കഴുത്തിന്റെ ഭാഗത്ത് സൂര്യാതപമേറ്റത്. മൂന്ന് ഇഞ്ചോളം നീളത്തില്‍ പൊള്ളലേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചരാവിലെ പതിനൊന്നരയോടെയാണ് സംഭവം.മത്സ്യം ഉണക്കാനിടുന്നതിനിടെ കഴുത്തില്‍ പുകച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സൂര്യതപമേറ്റതായി മനസ്സിലായത്. കഴുത്തിനേറ്റ പൊള്ളല്‍ കുടാതെ കണ്ണിന് കാഴ്‌ച്ചക്കുറവും സംഭവിച്ചതായി വീട്ടമ്മ പറയുന്നു.
ഇടക്കൊച്ചി ഗവ.ഡിസ്‌പെപെന്‍സറിയില്‍ ചികിത്സ തേടി.
















