ലക്‌നൗ: ഡ്യൂട്ടി സമയത്ത് പാന്‍ മസാല അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗം നിരോധിച്ച ഉത്തര്‍പ്രദേശില്‍ കുറ്റക്കരന്‍ ആരായാലും ശിക്ഷ എന്നുറപ്പായി. കഴിഞ്ഞ ദിവസം പിടി വീണത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്കു തന്നെ.
സര്‍ക്കാര്‍ ഓഫീസുകളില്‍ പുകയില ഉപയോഗം നിരോധിച്ചത് പ്രഖ്യാപിച്ചപ്പോള്‍ അതു കര്‍ശനമായി നടപ്പാക്കാനും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഈ നിയമം ലംഘിച്ചപ്പോള്‍ 500 രൂപ പിഴയടക്കേണ്ടി വന്നു.
സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്നു തന്നെ പുകയില ഉപയോഗത്തിനെതിരെ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പാന്‍ ഉപയോഗിക്കുക, മുറുക്കിത്തുപ്പുക എന്നില ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
















