ഇടുക്കി: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാനഗറിലെ ഭൂമിയുടെ പട്ടയം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
പട്ടയം വ്യാജമാണെന്നതിനെക്കുറിച്ച് ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിനാലാണ് പരിശോധിക്കാന്‍ തീരുമാനിച്ചത്.
പട്ടയരേഖ കളക്ടറേറ്റിലല്ല, താലൂക്ക് ഓഫീസിലാണ് സൂക്ഷിച്ചിട്ടുള്ളത്. പട്ടയ രേഖകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് തെളിവെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് എംഎല്‍എയുടെ വീട് കൈയേറ്റ ഭൂമിയിലാണെന്ന് ‘ജന്മഭൂമി’ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
















