കരുവാരകുണ്ട്: കര്‍ഷകരില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ഒലിപുഴ തീരത്തെ പുറമ്പോക്കു ഭൂമി കര്‍ഷകര്‍ പിടിച്ചെടുത്ത് വിളയിറക്കി. വട്ടപറമ്പില്‍ സ്വാലിഹിന്റെ വക അന്‍പതു സെന്റ് സ്ഥലത്താണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ കൃഷിയിറക്കിയത്.
ദേശീയ കര്‍ഷക അവാര്‍ഡ് ജേതാവ് മാത്യു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നൂറുകണക്കിന് കര്‍ഷകര്‍ പ്രകടനമായെത്തിയാണ് പഞ്ചായത്ത് പിടിച്ചെടുത്ത സ്ഥലത്ത് വിളയിറക്കിയത്.
ജന്മനാല് തൊണ്ണൂറു ശതമാനവും അംഗവൈകല്യമുള്ള സ്വാലിഹിന് കുടുബ സ്വത്തായി ലഭിച്ച സ്ഥലമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രാമ പഞ്ചായത്തധികൃതര്‍ കയ്യേറിയതെന്ന് സ്വാലിഹ് പറയുന്നു. ഒന്നര നൂറ്റാണ്ടിനു മുമ്പ് കര്‍ഷകരുടെ കൈവശത്തിലിരിക്കുന്ന ഭൂമിയാണ് പഞ്ചായത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകനായ ഉമ്മര്‍ വട്ടപറമ്പില്‍ പറയുന്നു.
കര്‍ഷകരുമായി ഗ്രാമ പഞ്ചായത്തധികൃതര്‍ ചര്‍ച്ച പോലും നടത്തിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. തലമുറകളായി കൈവശം വച്ച് കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരുടെ ഭൂമിയാണ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും മറ്റൊരു മൂന്നാര്‍ കരുവാരകുണ്ടില്‍ ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലന്നും കര്‍ഷകരെ കയ്യേറ്റക്കാരെന്ന് മുദ്ര കുത്തി കൃഷി ഭൂമിയില്‍ നിന്നും ഇറക്കിവിടുവാനുള്ള ചിലരുടെ ശ്രമം വിജയിക്കില്ലന്നും കര്‍ഷകര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കി. കര്‍ഷകരുടെ കൈവശമുള്ള ഒരു സെന്റ് ഭൂമി പോലും വിട്ടുനല്‍കാന്‍ സമ്മതിക്കില്ലെന്നും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ച്ചയില്‍ ജീവിതം വഴിമുട്ടിയവരെ അധികൃതര്‍ അവഗണിക്കുകയാണന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.
നെച്ചിക്കാടന് മൊയ്തീന് ഹാജി,ഉമ്മര്‍ വട്ടപറമ്പില്‍, വാലയില്‍ കുഞ്ഞാപ്പു ഹാജി., വെമ്മു ളളി ആലിഹാജി, വി.പി.ഉമ്മര്‍, കാപ്പില്‍ മുഹമ്മദ്, മുഹമ്മദ് കുഞ്ഞാപ്പ തച്ചംപറ്റ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: