ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും സമരം നിരോധിച്ചു. അവശ്യ സര്‍വീസ് പരിപാലന നിയമ (എസ്മ) പ്രകാരം ജൂണ്‍ 30 വരെയാണ് നിരോധനം.
അധ്യാപകരും ജീവനക്കാരും മൂന്ന് മാസത്തേയ്‌ക്ക് സമരം നടത്തരുതെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
സര്‍വകലാശാലകളിലും കോളജുകളിലും പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമരം നിരോധിച്ചത്. യു.പിയില്‍ 18 സര്‍വകലാശാലകളും നാലായിരത്തോളം കോളേജുകളുമുണ്ട്.
എസ്മ പ്രകാരമുളള നിരോധനമായതിനാല്‍ സമരം നടത്തുന്നവരെ വാറന്റ ് കൂടാതെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ട്്.
സമരത്തിലേര്‍പ്പെടുന്നവര്‍ക്ക് ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
















