Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഇതര സംസ്ഥാനക്കാര്‍ അന്യരല്ല, പക്ഷേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:27 pm IST
inSpecial Article

കഴിഞ്ഞ രാത്രി. നേരം പത്തു മണി. കലൂര്‍ ജംഗ്ഷനില്‍ ആളൊഴിഞ്ഞ ഭാഗത്ത് രണ്ടു മൂന്നു ഇതരസംസ്ഥാന തൊഴിലാളികള്‍ കൈയ്യുംകാലുമെടുക്കുന്നു. ഒരുത്തനെ രണ്ടുപേര്‍ കൂടി അടിക്കുകയാണ്. മൂന്നു പേര്‍ക്കും മദ്യച്ചൊരുക്കുണ്ട്. അടികൊണ്ടവന്‍ ഓടിപ്പോയി. ഇനി ബാക്കി അടുത്ത ദിവസം ഉണ്ടാകാം. ഇല്ലാതിരിക്കാം.

എന്തായാലും നിത്യവും കേരളത്തിലെമ്പാടും ഇത്തരം അടിപിടി കേസുകള്‍ ഉണ്ടാകുന്നുണ്ട്. ചിലതു ഗുരുതരമാകാം. മറ്റു ചിലതു കൊലപാതകം വരെ വളരാം. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് മോഷണം, പിടിച്ചുപറി, അക്രമം, പീഡനം, മയക്കുമരുന്ന്, കൊലപാതകം തുടങ്ങിയ വാര്‍ത്തകള്‍ നിത്യവുമുണ്ട്. മലയാളികളായ തദ്ദേശീയരെ ഇവര്‍ കൂട്ടംചര്‍ന്നു ആക്രമിക്കുന്ന നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാലും തൊഴില്‍ മികവും അലസത കാട്ടാതെയുള്ള അധ്വാനവും ഇവരെ തൊഴില്‍ മേഖലയ്‌ക്കു ആവശ്യമാക്കുന്നു.

കേരളം ഇതരസംസ്ഥാനതൊഴിലാളിക്കു കനകം വിളയുന്ന ഗള്‍ഫാണ്.സ്വന്തം നാട്ടില്‍ ഇരുന്നൂറും മുന്നൂറും രൂപ ദിവസ വേതനം കിട്ടുമ്പോള്‍ ഇവിടെ 700ഉം 800ഉം രൂപവരെ കിട്ടുന്നുണ്ട്. ഇവരുടെ ആവശ്യങ്ങളും ചെലവുകളും പരിമിതമാകയാല്‍ വലിയൊരു തുകയാണ് നാട്ടിലേക്ക് അയച്ചുകൊടുക്കുന്നത്.

ഇവര്‍ കൂട്ടത്തോടെ താമസിക്കുന്നിടത്ത് വീടുകള്‍ വാടകയ്‌ക്കുകൊടുത്തും വിവിധ കച്ചവടങ്ങള്‍ നടത്തിയും വന്‍തോതില്‍ സമ്പത്തു നേടിയവര്‍ കേരളത്തിന്റെ നാനാഭാഗത്തുമുണ്ട്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പഴകിയ വീടുകള്‍പോലും വന്‍ തുകയ്‌ക്കു വാടകയ്‌ക്കു നല്‍കുന്നവര്‍ ആയിരക്കണക്കാണ്. ഇവര്‍ക്കാവശ്യമായ പാന്‍മസാല പോലുള്ള ലഹരി വസ്തുക്കള്‍ നൂറിരട്ടി വിലയ്‌ക്കു വിറ്റ് പണം സമ്പാദിക്കുന്നവരും ധാരാളമാണ്. മയക്കു മരുന്നു ബിസിനസ് കേരളത്തില്‍ കൊഴുപ്പിക്കുന്നത് ഇത്തരം തൊഴിലാളികള്‍ വഴിയാണ്.

കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. ഇപ്പോഴിതു നാല്‍പ്പതു ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം ജില്ലകളില്‍ ഓരോന്നിലും ഇവരുടെ എണ്ണം നാലു ലക്ഷത്തിലേറെയാണ്. എറണാകുളത്താകട്ടെ അത് എട്ടു ലക്ഷത്തോളം വരും.

എറണാകുളത്തു പെരുമ്പാവൂരാണ് കേരളത്തിലെ ഇവരുടെ തലസ്ഥാനം എന്നു പറയാം. ഇവിടുത്തെ നൂറുകണക്കിനു വരുന്ന പ്ലൈവുഡ് കമ്പനികളാണ് ഇവര്‍ക്ക് ആശ്രയം. അതുകൊണ്ടു തന്നെ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഇവര്‍ക്കായി വലിയ കച്ചവട കേന്ദ്രങ്ങള്‍ തന്നെയുണ്ട്. ഇവരെ പിടിച്ചു നിര്‍ത്താന്‍ അന്യഭാഷാ ചിത്രങ്ങള്‍പോലും കളിക്കുന്നുണ്ട്. എന്തിനേറെ ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വേശ്യാലയങ്ങള്‍പോലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വാര്‍ത്തകള്‍. എന്നാല്‍ ഞായറാഴ്ചകളില്‍ എറണാകുളത്തെ മേനക മുതലുള്ള വലിയൊരു കച്ചവട പരിസരം മുഴുവന്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ഇവരുടെ വിഹാരരംഗമാണ്.

പതിറ്റാണ്ടുകളോളം കേരളത്തിലെ കുടിയേറ്റ ബാഹുല്യം എന്നത് തമിഴന്‍റേതായിരുന്നു. തമിഴനും ഗള്‍ഫായിരുന്നു കേരളം. ആദ്യകാലത്തു തമിഴന്‍ എല്ലുമുറിയെ പണിയെടുത്തു. എന്നാല്‍ നമ്മുടെ ചില ട്രേഡ് യൂണിയനുകള്‍ അവനെ മെല്ലേപ്പോക്കു പഠിപ്പിച്ച് ബോധവല്‍ക്കരിച്ചു. ഇന്നു ഇതര സംസ്ഥാന തൊഴിലാളികളെന്നു പറയുന്നവരെപ്പോലെ എവിടേയും പിടിച്ചു നില്‍ക്കാന്‍ തമിഴനാകുന്നില്ല. കുറെ തമിഴന്മാര്‍ സ്വദേശത്തേക്കു തിരിച്ചുപോയി. അതു വെറുംപോക്കല്ല. പതിറ്റാണ്ടുകളായി അവര്‍ സമ്പാദിച്ചത് വീടായും പറമ്പായും മറ്റു പലതായും വലിയ ആസ്തിയുമായാണ് ആ തിരിച്ചുപോക്ക്.

ഇതര സംസ്ഥാന തൊഴിലാളികളില്‍ നന്മയും തിന്മയുമുണ്ട്. പക്ഷേ പലപ്പോഴും തിന്മയുടെ ആക്കം കൂടുമെന്നുമാത്രം. വന്‍ കുറ്റവാളികള്‍ അവര്‍ക്കിടയിലുണ്ട്.തീവ്രവാദക്കേസുകളില്‍ എത്രപേര്‍ അറസ്റ്റിലായിരിക്കുന്നു. അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നു പറയുമ്പോഴും അവര്‍ക്കൊപ്പം മാത്രം നില്‍ക്കുന്നവരുണ്ട്, അവര്‍ വഴി ലക്ഷങ്ങളുണ്ടാക്കുന്നവര്‍. കേരളം പലപ്പോഴും അസമാധാനത്തിലാണ്. അതിനിടയില്‍ ഇതരസംസ്ഥാനക്കാര്‍ സൃഷ്ടിക്കുന്ന അശാന്തിയും നമ്മള്‍ സഹിക്കണോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.