വാഷിംഗ്ടണ്‍ : പാക്കിസ്ഥാനെതിരേ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്ന് പാക്ക് ആണവ വിദഗ്ധര്‍ക്ക് ഭയം.
പാക്കിസ്ഥാന്‍ ഏതെങ്കിലും തരത്തിലുളള ആണവായുധം ഉപയോഗിക്കുമെന്ന സൂചന ലഭിച്ചാല്‍ ഉടന്‍ തന്നെ ഇന്ത്യ ആണവായുധം ഉപയോഗിക്കുമെന്ന് ആണവ വിദ്ഗ്ധന്‍ വിപിന്‍ നാരംഗ് പറഞ്ഞിരുന്നു.
പാക്കിസ്ഥാനെ ആദ്യം ആണവായുധം ഉപയോഗിക്കാന്‍ ഇന്ത്യ അനുവദിക്കില്ലെന്നും നാരാംഗ് വ്യക്തമാക്കിയിരുന്നു. ഇതാണ് പാക്ക് ഭയത്തിനു കാരണം.
ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ ഉത്തരവാദിത്വമുളള ആണവ ശക്തികളായ ഇന്ത്യ നിരുത്തരവദപരമായി ആണവായുധം ഉപയോഗിക്കരുതെന്ന് നവംബറില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായ പരീക്കര്‍ പറഞ്ഞു.
ആണവായുധമുള്ള വൈരിയുടെ നേരെ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കാന്‍ നേരിയ സാധ്യതയുണ്ടെന്ന മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും പറഞ്ഞിരുന്നു.
















