ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനത്തെ പിന്തുടരാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹനത്തില്‍ സഞ്ചരിക്കവെ നാലു യുവാക്കള്‍ തന്റെ കാറിനെ പിന്തുടരുകയും മുന്നിലേക്ക് കയറാനായി നിരവധി തവണ ശ്രമിക്കുകയും ചെയ്‌തെന്ന് ഇറാനിയുടെ പരാതിയിലുണ്ട്. ചാണക്യപുരി പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പിടിയിലായ യുവാക്കള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.
















