Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യസരണിയിലെ മതം മാറ്റം: വിദ്യാര്‍ത്ഥിനിയെ കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 10:18 pm IST
in Kerala

കൊച്ചി: ഭീകര സംഘടനയായ ഐഎസ്സില്‍ ചേര്‍ക്കാന്‍ മഞ്ചേരിയിലെ സത്യസരണിയില്‍ മതം മാറ്റിയ വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്. സേലത്ത് ഹോമിയോ വിദ്യാര്‍ത്ഥിനിയായിരിക്കെ വൈക്കം സ്വദേശി അഖിലയെ മഞ്ചേരിയിലെ സത്യ സരണിയില്‍ കൊണ്ടുപോയി മതംമാറ്റി. ഇതിനെതിരേയും മകളെ കാണാനില്ലെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി. അഖിലയുടെ വിവാഹം കോടതി അസാധുവാക്കുകയും ചെയ്തു.

കുട്ടി വിവാഹിതയായെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് വിലയില്ലാത്തതെന്ന് കോടതി തള്ളി. സത്യസരണിയെക്കുറിച്ചും മതം മാറ്റ സംഭവത്തെക്കുറിച്ചും നടക്കുന്ന അന്വേഷണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി കൂടുതല്‍ അന്വേഷണത്തിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മതംമാറ്റത്തെ തുടര്‍ന്നുള്ള ഈ കേസും സമാന വിഷയത്തില്‍ പാലക്കാട് ചെറുപ്പുളശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും ഡിജിപി നേരിട്ട് അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.  ഹര്‍ജിക്കാരനും കുടുംബത്തിനും പോലീസ് സംരക്ഷണം അനുവദിക്കാനും കോടതി ഉത്തരവ് നല്‍കി.

2016 ലായിരുന്നു തുടക്കം. സേലത്ത് ബിഎച്ച്എംഎസിന് പഠിക്കുകയായിരുന്നു അഖില. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ നേതാവ് കോട്ടയ്‌ക്കല്‍ പുത്തൂര്‍ സ്രാമ്പിക്കല്‍ വീട്ടില്‍ സൈനബയുടെ നേതൃത്വത്തിലായിരുന്നു മതംമാറ്റം. സത്യസരണിയില്‍ വച്ചാണ് മതംമാറ്റിയത്. ഇസ്ലാംമതം സ്വീകരിച്ചശേഷം അഖില പഠിക്കാന്‍ പോയിട്ടില്ല. സൈനബയുടെ വീട്ടില്‍ തന്നെയായിരുന്നു.

യുവതി പിന്നീട് മാതാപിതാക്കളെ ഫോണില്‍ വിളിച്ച് മതം മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിനിടെ സിറിയയിലേക്ക് പോകാന്‍ തനിക്കു പദ്ധതിയുണ്ടെന്ന് യുവതി പറഞ്ഞുവെന്നും ഭീകര സംഘടനയില്‍ ചേരാന്‍ പോകുമെന്ന് ആശങ്കയുണ്ടെന്നുമായിരുന്നു പിതാവ് ഹര്‍ജിയില്‍ പറഞ്ഞത്.

ഫെബ്രുവരി 19 ന് കേസ് പരിഗണനയ്‌ക്കെടുത്ത കോടതി 21 ന് അഖിലയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്ന് അഖില എത്തിയത് ഷഫീന്‍ ജഹാന്‍ എന്ന യുവാവിനൊപ്പമാണ്. യുവാവുമായുള്ള വിവാഹം കഴിഞ്ഞതായും അറിയിച്ചു. ശരിയത്ത് നിയമപ്രകാരം പുത്തൂര്‍ ജൂമാ മസ്ജിദ് ഖാസിമിന്റെ കാര്‍മികത്വത്തില്‍ സൈനബയുടെ വീട്ടില്‍വച്ചാണ് വിവാഹം നടന്നതെന്നാണ് പറഞ്ഞത്. സംശയം തോന്നിയ കോടതി വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

കോട്ടക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം എന്ന സംഘടന നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ മാസം 20 ന് ഓത്തുങ്ങല്‍ പഞ്ചായത്തില്‍ അപേക്ഷയും നല്‍കി. സംശയം തോന്നിയ കോടതി ഓത്തുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഈ അപേക്ഷയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് ഷഫീനെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വിവാഹം നടന്ന സാഹചര്യം അന്വേഷിക്കാനും കോടതി മലപ്പുറം പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ടു പ്രകാരമാണ് കൃത്രിമ രേഖയെന്നു കണ്ടെത്തി വിവാഹം കോടതി ഇന്നലെ തള്ളിയത്. അഡ്വ. സി. രാജേന്ദ്രനാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.