തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ 1000 കോടിയുടെ പുതിയ ഡാം പണിയാന്‍ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് ഡാം പൊട്ടുമെന്ന് മുന്‍മന്ത്രി പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നു പി.സി. ജോര്‍ജ് എംഎല്‍എ.
ജോസഫ് സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയാണ് കമ്പനിയുമായി സംസാരിച്ചത്. പദ്ധതിയിലൂടെ പണംതട്ടാനുള്ള ശ്രമമായിരുന്നു. പുതിയ ഡാമിന്റെ പേരില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയില്‍ ശത്രുതയുണ്ടാക്കി. എന്നാല്‍ ഡാം ഇതുവരെ പൊട്ടിയിട്ടില്ല, ഇതെക്കുറിച്ച് ജോസഫ് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു
അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും, വാട്ടര്‍ അതോറിറ്റി അംഗമായിരുന്ന കെ.വി മാണിയും ഇതിനുവേണ്ടിയാണ് സ്വിറ്റ്‌സര്‍ലാന്റ് യാത്ര നടത്തിയത്.
ആയിരം കോടിയുടെ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. എന്നാല്‍ ഡാം നിര്‍മ്മാണത്തിനെതിരെ തമിഴ്‌നാട്ടിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനിക്ക് പണം തിരികെ നല്‍കിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
മൂന്നാറില്‍ എല്ലാ പാര്‍ട്ടിക്കാരും സ്ഥലം കയ്യേറിയിട്ടുണ്ടെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. എംഎം മണി അടക്കമുള്ളവര്‍ കയ്യേറ്റക്കാരുടെ നേതാവാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
















