കൊച്ചി: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറുകളെപ്പറ്റി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പ്രത്യേക പഠനം നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ ശോഭ കോശി.
ഒരു നയവുമില്ലാതെയാണ് ഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ ദേശീയ തലത്തിലെ മാനദണ്ഡങ്ങളില്‍ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ ഒരു മാര്‍ഗ്ഗനിര്‍ദേശ രീതി അവലംബിച്ചിട്ടില്ല. നിലവിലെ പ്രവര്‍ത്തന രീതികള്‍ തൊട്ട് പോരാഴ്മകള്‍ക്കുള്ള പരിഹാരം വരെ പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കേരളത്തില്‍ നിലവില്‍ എത്ര ഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനെപ്പറ്റി വ്യക്തമായ വിശദാംശങ്ങള്‍ കമ്മീഷന്റെ പക്കലില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
















