ഹൈദരാബദ്:ബംഗ്ലാദേശിന്റെ ഇടംകൈയ്യന്‍ പേസര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ഈമാസം ഏഴിന് ടീമിനൊപ്പം ചേരുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കോച്ച് ടോം മൂഡി പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ റഹ്മാന്‍ മത്സരിച്ചേക്കില്ലെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിലവില്‍ ശ്രീലങ്കക്കെതിരേ അവരുടെ മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ കളിച്ചുവരുകയാണ് റഹ്മാന്‍.പരമ്പരയ്‌ക്കുശേഷം ഏഴിന് റഹ്മാന്‍ ടീമിനൊപ്പം ചേരുമെന്നാണ്് പ്രതീക്ഷ.റഹ്മാന്‍ വരില്ലെന്ന ഇതു വരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.അതുകൊണ്ട് റഹ്മാന്‍ വരുമെന്നുതന്നെയാണ് വിശ്വാസമെന്ന് മൂഡി വ്യക്തമാക്കി.
കഴിഞ്ഞ തവണ സണ്‍റൈസേഴ്‌സിനെ കിരീടമണിയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കളിക്കാരനാണ് മുസ്താഫിസൂര്‍ റഹ്മാന്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലുളള ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ചിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചാമ്പ്യന്മാരാണെന്ന സമ്മര്‍ദ്ദമൊന്നും ഞങ്ങള്‍ക്കില്ല.എനിക്ക് ഇതു മറ്റൊരു അധ്യായമാണ്.അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ കാര്യങ്ങളില്‍ ഉത്കണ്ഠയില്ല.കഴിഞ്ഞവര്‍ഷത്തെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് മൂഡി പറഞ്ഞു.
















