ന്യൂദല്‍ഹി: കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന യുവാക്കള്‍ മാപ്പ് ചോദിച്ചു. മദ്യലഹരിയിലാണ് തങ്ങള്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതികളായ യുവാക്കള്‍ വെളിപ്പെടുത്തി.
സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം വിട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന തങ്ങള്‍ തമാശയ്‌ക്ക് വേണ്ടിയാണ് കാറിനെ പിന്തുടര്‍ന്നതെന്നും എന്നാല്‍ കാറില്‍ സ്മൃതിയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും യുവാക്കള്‍ വെളപ്പെടുത്തി. സ്മൃതിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കാറിനെ പിന്തുടരില്ലായിരുന്നു.
ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ തയ്യാറാക്കുകയായിരുന്നു തങ്ങളെന്നും കാറിലെ മ്യൂസിക്കും തങ്ങള്‍ക്ക് ഹരമായെന്നും പ്രതികള്‍ തുറന്ന് പറഞ്ഞു. തങ്ങളുടെ തെറ്റില്‍ സ്മൃതിക്ക് വേദനയുണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ ക്ഷമ ചോദിക്കുന്നെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സ്മൃതിയുടെ കാര്‍ നാല് യുവാക്കള്‍ പിന്തുടരുകയും പിടിക്കപ്പെടുകയും ചെയ്തത്.
















