Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം: സിപിഎം ക്യാപ്റ്റനെ മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:23 pm IST
in Kerala

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ലീഗ്-സിപിഎം ഒത്തുകളിയില്‍ സിപിഎം അണികള്‍ക്ക് അമര്‍ഷം. ഇത് രൂക്ഷമായതോടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ക്യാപ്റ്റനെ മാറ്റി. ഉപതെരഞ്ഞെടുപ്പിന്റെ പാര്‍ട്ടി ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമിനെയാണ് നിശ്ചയിച്ചിരുന്നത്. പത്രിക നല്‍കി ദിവസങ്ങള്‍ കഴിഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്യാവസ്ഥയിലുമെത്തി. എന്നിട്ടും ഇടത് മുന്നണി പ്രവര്‍ത്തനം മന്ദഗതിയില്‍തന്നെ നീങ്ങുകയായിരുന്നു.

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി തോറ്റുകൊടുക്കുകയാണെന്ന ആരോപണം ശരിവയ്‌ക്കും വിധമായിരുന്നു എളമരം കരീമിന്റെ സമീപനം. രണ്ടോ മൂന്നോ തവണ മാത്രമേ കരീം മണ്ഡലത്തിലെത്തിയിരുന്നുള്ളൂ. കൊടി നാട്ടാനും ചുമരെഴുതാനും അണികള്‍ ആവേശം കാട്ടുമ്പോള്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുംവിധമായിരുന്നു നേതൃത്വം പെരുമാറിയത്. ഇത് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും പൊട്ടിത്തെറിയുടെ വക്കിലെത്തുകയും ചെയ്തപ്പോഴാണ് കരീമിനെ നീക്കാന്‍ തീരുമാനിച്ചത്. പകരം മുഴുവന്‍ സമയ ചുമതല കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജനെ ഏല്‍പ്പിച്ചിരിക്കുകയും ചെയ്തു.

ഒരാഴ്ചമാത്രമാണ് ഇനി വോട്ടെടുപ്പിനുള്ളത്. ഇതിനിടയില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തി ഏകോപിപ്പിക്കാന്‍ ജയരാജന്‍ അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും. ലീഗും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയും മലപ്പുറം തെരഞ്ഞെടുപ്പില്‍ രഹസ്യ സഖ്യത്തിലേര്‍പ്പെട്ടു എന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ ലീഗും സിപിഎമ്മും നിഷേധിക്കുകയായിരുന്നു. അതേസമയം സൗഹൃദമത്സരം പോലെയായിരുന്നു അവരുടെ പ്രചാരണം പ്രകടമായത്.

ഭരണത്തിനെതിരെ ആഞ്ഞടിക്കാന്‍ ലീഗോ കുഞ്ഞാലിക്കുട്ടിയോ തയ്യാറായിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലെ പ്രബലനായ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ ഒരു പ്രാദേശിക നേതാവിനെയാണ് സിപിഎം നിര്‍ത്തിയത്. ക്യാപ്റ്റനെ മാറ്റിയതോടെ സിപിഎമ്മിന്റെ കള്ളക്കളിയാണ് മറനീക്കി പുറത്തുവന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.