കുരങ്ങ്പാറയിലെ കൈയേറ്റം സംബന്ധിച്ച് ഏപ്രില്‍ ഒന്നിന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത
ഇടുക്കി: ബൈസണ്‍വാലിയില്‍ പാറപ്പുറമ്പോക്ക് കൈയേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച സംഭവത്തില്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങി. വസ്തുവിന്റെ രേഖകളും കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി സംബന്ധിച്ച രേഖകളും ഹാജരാക്കണമെന്ന് കെട്ടിടം നിര്‍മ്മിക്കുന്നവരോട് ആവശ്യപ്പെട്ടതായി ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജി അറിയിച്ചു. ഏപ്രില്‍ ഏഴിന് മുമ്പായി രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കുരങ്ങ്പാറയില്‍ രണ്ടേക്കര്‍ പാറ കൈയേറി കെട്ടിടം നിര്‍മ്മിക്കുന്ന വിവരം ജന്മഭൂമിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രേഖകള്‍ ഹാജരാക്കാത്തപക്ഷം ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്ത് വസ്തു വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു
















