തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ മറികടക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ സമാന്തരമാര്‍ഗങ്ങല്‍ തേടുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ തലപുകയ്‌ക്കുന്നു. സംസ്ഥാന പാതകളെ ജില്ലാപാതകള്‍ എന്നു പുനര്‍ നാമകരണം ചെയ്ത് മറ്റു സംസ്ഥാനങ്ങള്‍ പുതിയ വഴി തേടി. കേരളത്തില്‍ ഔട്ടലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതടക്കമനുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ വഴികാണാതെ ഇഴയുകയാണ്.
മദ്യവില്പന ശാലകള്‍ മാറ്റിസ്ഥാപിക്കല്‍ സര്‍ക്കാരിന് കീറാമുട്ടിയായി. പ്രാദേശികമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇതു സംബന്ധിച്ച് ഉടലെടുക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഡിസംബര്‍ 18ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരിന്നു.
മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ ഡിസംബറില്‍ സുപ്രീം കോടതി വിധി വന്നതോടെ വില്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. എന്നാല്‍ മിക്ക സ്ഥലങ്ങളിലും ജനകീയ പ്രതിഷേധം രൂക്ഷമായി. ഇതോടെയാണ് സര്‍ക്കാര്‍ വീണ്ടും സൂപ്രീംകോടതിയില്‍ അപ്പില്‍ നല്‍കിയത്. കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. ഇതിനിടയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു.
സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ കോര്‍പ്പറേഷന് ലഭിച്ചിരുന്നില്ലെങ്കിലും കെട്ടിടം വാടകയ്‌ക്ക് എടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സിനുള്ള അപേക്ഷ നല്‍കി. എന്നാല്‍ ജനകീയ പ്രതിഷേധം ഭയന്ന് മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈസന്‍സ് നല്‍കിയില്ല. തങ്ങളുടെ വാര്‍ഡില്‍ മദ്യവില്പന ശാലകള്‍ തുടങ്ങാന്‍ പാടില്ലെന്ന ആവശ്യവുമായാണ് ജനപ്രതിനിധികള്‍ പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുന്നത്. ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ പ്രതിഷേധ സമരം അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്.
സ്ഥലം എംഎല്‍എകൂടിയായ കെ. മുരളീധരന്‍ സ്ഥലത്തെത്തി മദ്യവില്പന പൂട്ടിച്ചു. എന്നാല്‍ പോലീസ് സഹായത്തോടെ കേന്ദ്രം തുറക്കാനുള്ള നീക്കം പ്രദേശത്ത് വലിയ സംഘര്‍ഷത്തിന് വഴിതെളിച്ചിട്ടുണ്ട്.
















