സാന്‍സീറോ: അവസാന നിമിഷങ്ങളില്‍ ഫാബിയോ ക്വാഗളിയാറെല്ല പെനാല്‍റ്റിയിലൂടെ നേടിയ ഗോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ററിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.
ഫാബിയോയുടെ ഗോളില്‍ സാംപ്‌ഡോറിയ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ററിനെ തോല്‍പ്പിച്ചു.വിജയം നേടി പോയിന്റു നിലയില്‍ മുന്നേറാമെന്ന ഇന്ററിന്റെ പ്രതീക്ഷകളാണ് തകര്‍ന്നത്.
ആദ്യപകുതിയിലുടനീളം ഇന്ററിന്റെ ആധിപത്യമായിരുന്നു.ഇടവേളയ്‌ക്ക് മുമ്പ് അവര്‍ മുന്നിലും എത്തി.35-ാം മിനിറ്റില്‍ ഡാനിലോയാണ് ഗോള്‍ നേടി ഇന്ററിനെ മുന്നിലെത്തിച്ചത്.
രണ്ടാം പകുതിയില്‍ ഒത്തിണക്കത്തോടെ പൊരുതിയ സംപ്‌ഡോറിയ തുടക്കത്തില്‍ തന്നെ ഗോള്‍ മടക്കി സമനില പിടിച്ചു.യുവ താരം പാട്രിക്കാണ് സ്‌കോര്‍ ചെയ്തത്.
ഈ സീസണില്‍ സിരി എയില്‍ പാട്രിക്കിന്റെ എട്ടാം ഗോളാണിത്.
കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റുളളപ്പോഴാണ് നിര്‍ണായകമായ പെനാല്‍റ്റിയിലൂടെ സാംപഡോറിയ വിജയം നേടിയത്.
റിക്കി ആല്‍വെരസിന്റെ ഫ്രീക്കിക്ക് ഗോള്‍മുഖത്തുവച്ച് മാഴ്‌സെലോ ബ്രോസോവിക്കന്റെ കൈകളില്‍ തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിച്ചത്.കിക്കെടുത്ത ഫാബിയോ അത് ഗോളാക്കി മാറ്റി.
1996 നു ശേഷം ഇതാദ്യമായാണ് ഇന്ററിനെതിരേ സാംപ്‌ഡോറിയ സിരി എ യില്‍ വിജയം നേടുന്നത്.
















