കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ബിജെപി ആരംഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങൡല്‍ പ്രത്യേക സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
ബിജെപി സ്ഥാപകദിനമായ ഈ മാസം 6 മുതല്‍ 14 വരെയാണ് സമ്മേളനങ്ങള്‍. കേന്ദ്രമന്ത്രിമാരും എംപിമാരും ദേശീയ നേതാക്കളും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കും. ആറു മുതല്‍ ബൂത്ത് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
















