Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശാസ്ത്ര ഭൗതികതയും മതഭൗതികതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 12:47 pm IST
inSamskriti

മനുഷ്യാവകാശപരമായ സിദ്ധാന്തങ്ങള്‍ക്കും ഒച്ചപ്പാടിനും ഇന്ന് ഒരു പഞ്ഞവുമില്ല. പക്ഷേ ഇന്നത്തെ ശാസ്ത്രസാങ്കേതിക വിദഗ്‌ദ്ധര്‍ ഒരുക്കിവച്ചിരിക്കുന്ന ചില ബട്ടണുകള്‍ മനസ്സിന്റെ സമനിലതെറ്റിയ മനുഷ്യരുടെ വിരല്‍ത്തുമ്പിലെത്തിയാല്‍ പിന്നെ ആരുടെയും ഒരവകാശത്തിനും ഒരു സ്ഥാനവുമില്ല.

ബുദ്ധിക്കോ യുക്തിക്കോ വിപ്ലവാശയങ്ങള്‍ക്കോ എന്തു പ്രസക്തിയാണു പിന്നീടുള്ളത്? രണ്ടു വിരുദ്ധധ്രുവങ്ങളുടെ കൂട്ടായ്‌മയാണ് ഈ സ്ഥിതിയിലേക്ക് മനുഷ്യവര്‍ഗത്തെയൊട്ടാകെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ശാസ്ത്രഭൗതികതയുടെയും മതഭൗതികതയുടെയും കൂട്ടായ്‌മ. വിനാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന മനുഷ്യന് അതിന്റെ അഗാധഗര്‍ത്തത്തിലേക്ക് നിസ്സഹായനായി വീഴുകയല്ലാതൊരു പോംവഴിയും ഇല്ലേ? തീര്‍ച്ചയായും ഉണ്ട്.

ഭൗതികശാസ്ത്രാന്വേഷണത്തില്‍ നിന്ന് ഇന്ന് രൂപംപ്രാപിച്ചുവരുന്ന ഉദാത്തദര്‍ശനങ്ങളുടെയും മതത്തിന്റെ അന്തര്‍ദര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആദ്ധ്യാത്മികതയുടെയും കൂട്ടായ്‌മയ്‌ക്ക് ഈ ദുരന്തത്തില്‍നിന്ന് രക്ഷിച്ച് ഒരു അതീതസംസ്‌കാത്തലേക്ക് മനുഷ്യവര്‍ഗത്തെയാകെ ഉദ്ധരിക്കുവാന്‍ സാധ്യമാകും.

The self -A Biological Introduction to the Bhagavad Gita എന്ന ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രശസ്ത ജീവശാസ്ത്രജ്ഞനും ചിന്തകനുമായ സര്‍ ജൂലിയന്‍ ഹക്സ്ലിയുടെ ഒരു വീക്ഷണത്തെക്കുറിച്ച് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഞങ്ങള്‍ക്കെഴുതിയ വരികള്‍ സ്മരണയില്‍ വരുന്നു.

ഹക്സ്ലിയുടെ അഭിപ്രായം ഇതാണ്:

”ഇന്നത്തെ അറിവിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍, മനുഷ്യന്റെ ഏറ്റവും സമഗ്രമായ ലക്ഷ്യം നിലനില്‍പ്പോ വംശവര്‍ധനയോ ഘടനാപരമായ സങ്കീര്‍ണതയാര്‍ജിക്കുകയോ സാഹചര്യങ്ങളുടെമേല്‍ ഉള്ള നിയന്ത്രണം വര്‍ധിപ്പിക്കുകയോ ഇവയൊന്നുമല്ല. മനുഷ്യവര്‍ഗമെന്ന നിലയില്‍ വ്യക്തിപരമായും സാമൂഹികമായും ഉള്ള ഉദാത്ത സാധ്യതകളുടെ ആവിഷ്‌ക്കാരമെന്ന സാഫല്യമാണ് സുപ്രധാനം.

ഇതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്ന കാര്യം അംഗീകരിക്കപ്പെടുമ്പോള്‍, മനുഷ്യസ്ഥിതിയില്‍ ഇനി സംഭവിക്കേണ്ടിയിരിക്കുന്ന മാനസിക-സാമൂഹിക പരിണാമത്തിനാവശ്യമായ ഒരു ശാസ്ത്രം-മഹത്തായ മനുഷ്യസാധ്യതകളെക്കുറിച്ചുള്ള പുതിയൊരു ശാസ്ത്രം- ആവിര്‍ഭവിക്കേണ്ടിയിരിക്കുന്നുവെന്ന കാര്യം നമുക്ക് ബോധ്യമാകും.”

ഈ ജീവശാസ്ത്ര ചിന്തകന്റെ ലക്ഷ്യബോധത്തെ പരാമര്‍ശിച്ചുകൊണ്ട് വി.ആര്‍. കൃഷ്ണയ്യര്‍ ഞങ്ങള്‍ക്കെഴുതി: ”ആഴത്തിലുള്ള കാഴ്ചപ്പാടാണ് ജൂലിയന്‍ ഹക്സ്ലിയുടെ അഭിപ്രായം. അത് നടപ്പാക്കുന്നിനായി ആദ്ധ്യാത്മികവീക്ഷണമുള്ള ശാസ്ത്രജ്ഞന്മാര്‍ ഒരു പുതിയ വര്‍ഗം അന്വേകരായിത്തന്നെ മുന്നോട്ടുവന്ന് ഒരു സമഗ്രമായ ജീവിതദര്‍ശനത്തിനു രൂപംനല്‍കേണ്ടിയിരിക്കുന്നു.”

ഇതിനായി മനുഷ്യന്റെ അഹംബോധത്തിന്റെ സ്വഭാവത്തിലേക്കും സാധ്യതകളിലേക്കും അതിനെ വിശാലമാക്കുന്നതില്‍ ധ്യാനത്തിനുള്ള പ്രസക്തിയെക്കുറിച്ചും ഉള്ള അന്വേഷണം സഹായകമാകും.

ഭൗതികജീവിതം

ജീവന്‍ എന്ന പ്രതിഭാസത്തിന്റെ രംഗത്ത് രണ്ട് തരത്തിലുള്ള നീക്കങ്ങള്‍ കാണാം. ഘടനാപരമായ നീക്കമാണ് ഒന്ന്. പ്രോട്ടോപ്ലാസത്തില്‍ ആദ്യമായി സംഭവിച്ച ഒരു തുടിപ്പാണ് ജീവന്റെ തുടക്കം കുറിച്ചതെന്നു പറയാം.

ഇത് സംഭവിച്ചതാകട്ടെ ചില രാസവസ്തുക്കളില്‍ യാദൃച്ഛികമായി വന്നുചേര്‍ന്ന പ്രത്യേക സംയോഗങ്ങളാലാണെന്നു ശാസ്ത്രം പൊതുവെ കരുതുന്നു. പരമാണുവിന്റെ അന്തരാളത്തിലുള്ള സ്വയംചലനങ്ങളുടെ ബാഹ്യവല്‍ക്കരണമല്ലേ ജീവന്‍ എന്ന ചോദ്യവും ഉദിക്കുന്നു.

അങ്ങനെയാണെങ്കില്‍ ജീവന്റെ ഉത്ഭവം തേടിപ്പോകേണ്ടത് ദ്രവ്യതലത്തിലെ രാസപ്രവര്‍ത്തനരംഗങ്ങളിലല്ല, ദ്രവ്യത്തിനും നിദാനമായ ഊര്‍ജസ്ഥിതികളിലേക്കാണെന്ന് കരുതേണ്ടിവരും.

ഘടനാത്മകമായ രൂപീകരണമാണ് ജീവന്റെ പരിണാമത്തില്‍ ആദ്യം സംഭവിച്ചത്. സാഹചര്യങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനത്തില്‍ നിലനില്‍പ്പിനായുള്ള ത്വരയുടെ ഫലമായി ജീവജാലങ്ങളില്‍ തികച്ചും ഭൗതികമായി സഭവിച്ച പ്രകൃതിനിര്‍ധാരണമാണ് പരിണാമപരമായ ഈ ഘടനാവികാസത്തിന് കാരണമെന്നാണ് ആധുനികജീവശാസ്ത്രത്തിന്റെ നിഗമനം.

പ്രത്യേക രൂപമില്ലാത്ത ഏകകോശജീവിയായ അമീബ മുതല്‍ മനുഷ്യന്‍വരെയുള്ള ജീവജാലങ്ങള്‍ ആവിര്‍ഭവിച്ചത് ഇങ്ങനെയാണ്.

ഇതിനിടയില്‍ ബഹുകോശജീവികളും വികാസത്തിന്റെ വിവിധ പടികളിലുള്ള ജീവജാലങ്ങളും അവയുടെ അവയവങ്ങളും സിരാകോശങ്ങളും, പ്രത്യേക ഘടനാരീതികളും വിസ്മയനീയമായ മനുഷ്യമസ്തിഷ്‌കവും എല്ലാം രൂപംപൂണ്ടു.

മനസ്സിന്റെ ആവിര്‍ഭാവം

എന്നാല്‍, ഈ ഭൗതികഘടനയുടെ വികാസത്തിലൂടെ മറ്റൊരു പ്രധാന സംഭവം നടന്നു. പ്രകൃതിയുമായി ഏകകോശജീവിയായ അമീബയ്‌ക്കുണ്ടായ പ്രാഥമിക പ്രതികരണത്തില്‍ നിന്നാണ് ക്രമേണ പലതരം ജീവികളിലൂടെ ‘ആദിമഭീകരവനവീധികളിലും നിലാവില്‍ മയങ്ങിയ മരുഭൂമികളിലും’ വിഹരിച്ച ഭീമാകാരികളായ ഡിനോസര്‍ മുതല്‍ കൊച്ച് അണ്ണാരക്കണ്ണന്‍ വരെയുള്ള ജീവികളിലൂടെ നാഡീവ്യൂഹ-മസ്തിഷ്‌ക വ്യവസ്ഥയും അതില്‍ ആവിര്‍ഭവിച്ച മനസ്സെന്ന അന്വേഷണ ജ്ഞാനോപാധിയും രൂപമെടുത്തത്.

ഒന്നരകിലോഗ്രാമോളം മാത്രം ഭാരമുള്ള മനുഷ്യമസ്തിഷ്‌കത്തില്‍ ശക്തമായിത്തീര്‍ന്ന മനസ്സിനു പരിധികളില്ല. വാസ്തവത്തില്‍ പ്രപഞ്ചത്തിന് സ്വയം അറിയാനുള്ള അന്വേഷണത്വര തന്നെയാണ് ഇങ്ങനെ മനുഷ്യനിലൂടെ പ്രകടമാകുന്നത്.

ഇല്ലെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടെന്ന് ആരറിയാനാണ്. ഉള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെയാകുമായിരുന്നു.

സാധാരണഗതിയില്‍ ആര്‍ക്കും ഒരെത്തും പിടിയും കിട്ടാത്ത ഈ പ്രപഞ്ചം വാസ്തവത്തില്‍ എന്താണെന്ന് പ്രപഞ്ചത്തിനുതന്നെ മനുഷ്യനില്‍ക്കൂടി അറിയുവാന്‍ കഴിയുന്നു.

അന്ധമായ ദ്രവ്യത്തിന്റെ ഒരു യാദൃച്ഛിക ഉല്‍പ്പന്നമാണ് മനസ്സ് എന്ന് ഇന്നത്തെ ശാസ്ത്രം അതിനെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നെങ്കിലും മനുഷ്യാന്വേഷണം ആ തളച്ചുനിന്നു പോകുന്നില്ല. പരിധികളെ അതിലംഘിച്ചുള്ള അന്വേഷണം തുടരുക തന്നെ ചെയ്യുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.