തൃശൂര്‍: ശമ്പളം തടഞ്ഞ് കോഫിബോര്‍ഡ് ജീവനക്കാരോട് സര്‍ക്കാരിന്റെ പകവീട്ടല്‍. ഇന്ത്യന്‍ കോഫി ബോര്‍ഡ് ഭരണസമിതി പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സമരം ചെയ്യുന്ന കോഫിഹൗസ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തെ ശമ്പളമാണ് തടഞ്ഞത്. ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം സര്‍ക്കാര്‍ മരവിപ്പിച്ചു.
കോഫിബോര്‍ഡ് ആസ്ഥാനത്ത് ഭരണമേറ്റെടുക്കാന്‍ എത്തിയ അഡ്മിനിസ്ട്രേറ്ററെ ഇന്നലെയും ജീവനക്കാര്‍ തടഞ്ഞു.കോഫിബോര്‍ഡ് പിടിക്കാന്‍ ഒരുമാസത്തിലേറെയായി സിഐടിയു – സിപിഎം നടത്തുന്ന ശ്രമം വിജയിച്ചിട്ടില്ല. അതിനിടെ സമരം ചെയ്യുന്ന ജീവനക്കാരെ കൈകാര്യം ചെയ്യുമെന്ന് സിഐടിയു ജില്ലാസെക്രട്ടറി യു.പി.ജോസഫ് കഴിഞ്ഞദിവസം പറഞ്ഞതും വിവാദമായിട്ടുണ്ട്.
















