കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 162-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ഐതിഹ്യമാലയിലെ ആനക്കഥകള്‍ എന്ന വിഷയത്തില്‍ മാടമ്പ് കുഞ്ഞുകുട്ടന് മുഖ്യപ്രഭാഷണം നടത്തുന്നു
കോട്ടയം: ‘ആനകള്‍ക്ക് ചിരിക്കാനറിയില്ല, പക്ഷെ അടി കൊണ്ടാല്‍ കരയും’. ആനകളെ അളന്നും തൂക്കിയും മനസ്സിലാക്കിയ മാടമ്പ് കുഞ്ഞുകുട്ടന്റേതാണ് ഈ വാക്കുകള്‍. ഒരിയ്ക്കലും ആനകള്‍ ചിരിക്കുന്നതായി തോന്നിയിട്ടില്ല. എന്നാല്‍ അവയ്ക്ക് ചില അവസരങ്ങളില്‍ പ്രസന്ന ഭാവമുണ്ട്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 162-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ‘ഐതിഹ്യമാലയിലെ ആനക്കഥകള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തിന്നാന്‍ കൊടുത്താലും ഉപദ്രവിച്ചാലും ആന മറക്കില്ല. ആനപ്രേമികളുടെ സംശയങ്ങള്‍ തീര്‍ത്ത് മാടമ്പ് പറഞ്ഞു. ഗന്ധം കൊണ്ടാണ് ആന മനുഷ്യന് ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിയുന്നത്.
മൂന്ന് നാഴിക അകലെയുള്ള ഗന്ധം വരെ അവയ്ക്ക് മനസ്സിലാക്കാന്‍ കഴിയും. ഉത്സവ സമയത്ത് ആനകള്‍ ചെവിയാട്ടി മേളം ആസ്വദിക്കുകയല്ല. മറിച്ച് ചൂടിനെ അകറ്റുകയാണ്.
ഒരു മനുഷ്യന് വേണ്ട സമയത്തോളം ആനയും ഉറങ്ങണം. എന്നാല്‍ അത് ആനകള്‍ക്ക് നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആനകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭയമുള്ളത് ഇല്ലിമുളകളെയാണ്. അതിന്റെ പിന്നാമ്പുറത്ത് നിന്നാല്‍ ഒന്നും ചെയ്യില്ല. ആന ചികിത്സ സംബന്ധിച്ച തിരുമംഗലത്ത് നീലകണ്ഠന് മൂസതിന്റെ മാതംഗലീലയെക്കുറിച്ചും മാടമ്പ് പരാമര്‍ശിച്ചു.
മയക്കു വെടിയേല്‍ക്കുന്ന ആനകളില്‍ കൂടുതലും ചരിഞ്ഞിട്ടുണ്ട്. മരുന്നിന്റെ ഡോസിനെക്കുറിച്ച് വ്യക്തതയില്ലാതെ വെടിവയ്ക്കുന്നതാണ് കാരണം. ആനയെ കാണുമ്പോള്‍ത്തന്നെ മനസിലാക്കി വേണം ഡോസ് നിശ്ചയിക്കാന്‍.
കാലിലോ മറ്റ് എവിടെയെങ്കിലുമോ വൃണങ്ങള്‍ ഇല്ലാത്ത ആനകളില്ല. തന്റെ നാടായ തൃശൂരില്‍ 50 ഒറ്റക്കണ്ണന്മാരെങ്കിലും കാണും.
സ്വാഭാവിക െൈലംഗിക ജീവിതം നിഷേധിക്കുന്നതാണ് മനുഷ്യന് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെഎസ്എസ് പ്രസിഡന്റ് എ.അരവിന്ദന് അധ്യക്ഷനായി. ശ്രീഭദ്രാ കലാസമാജം പ്രസിഡന്റ് സി.എന്‍.എന്‍ നമ്പി, കെ.എസ്.എസ് സ്്കൂള്‍ ഓഫ് ആര്‍ട്സ് പ്രിന്‍സിപ്പല്‍ ടി.എസ്. ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡി.ദേവകിയമ്മ രചിച്ച എന്റെ ഗ്രാമം എന്ന കവിതാ സമാഹാരം സി.ജി. വാസുദേവന്‍ നായര്‍ക്ക് നല്കി മാടമ്പ് പ്രകാശനം ചെയ്തു
















