Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരമ്മയുടെ നിലവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:51 am IST
in Kerala

മകനേ…നിനക്കായ്… മകന്റെ മരണത്തില്‍ നീതി തേടി പോലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ പോലീസിന്റെ മര്‍ദ്ദനത്തില്‍ തളര്‍ന്നു വീണപ്പോള്‍- വി.വി. അനൂപ്‌

തിരുവനന്തപുരം: മകന്റെ മരണത്തില്‍ നുറുങ്ങുന്ന ഹൃദയവുമായി നീതി തേടി എത്തിയ അമ്മയെ പോലീസ് തല്ലിച്ചതച്ചു. നടുറോഡിലൂടെ വലിച്ചിഴച്ചു. നാഭിക്ക് ബൂട്ടിട്ട് ചവിട്ടി. പരസ്യമായി അവഹേളിച്ചു. അസഭ്യ വര്‍ഷം നടത്തി. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ അവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ, പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയാണ് പിണറായി വിജയന്റെ പോലീസിന്റെ മൃഗീയതക്ക് ഇരയായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ജിഷ്ണു മരിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയതായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന്‍ അശോകനും. ഇവര്‍ക്കൊപ്പം അമ്മാവന്മാരായ ശ്രീജിത്ത്, മഹേഷ്, ഷൈജു എന്നിവരും ബന്ധുക്കളായ 14 പേരും, ജിഷ്ണുവിന്റെ രണ്ട് സഹപാഠികളും ഉണ്ടായിരുന്നു.

ഡിജിപി ഓഫീസിനു മുന്നില്‍ പോലീസ് ആക്രോശത്തോടെ ഇവര്‍ക്കു നേരെ പാഞ്ഞടുത്തു. ഇവിടെ സമരം പറ്റില്ലെന്നു പറഞ്ഞ് അവര്‍ കുടുംബത്തെ ശാരീരികമായി കൈകാര്യം ചെയ്തു.

രാവിലെ പത്തരയോടെയാണ് വഴുതയ്‌ക്കാട് നിന്ന് വെള്ളയമ്പലത്തെ പോലീസ് ആസ്ഥാനത്തേക്ക് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സമരത്തിനായി നടന്നെത്തിയത്. ഇവരെ ഡിജിപി ഓഫീസില്‍ എത്തുന്നതിന് 100 മീറ്റര്‍ മുമ്പില്‍ വച്ച് കന്റോണ്‍മെന്റ് എസി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അവര്‍ പ്രതിഷേധിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ കന്റോണ്‍മെന്റ് എസി കഴുത്തിന്കുത്തിപ്പിടിച്ച് വലിച്ചു. ശ്രീജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോധരഹിതയായി നിലത്തുവീണ മഹിജയെ പൊലീസ് വയറ്റില്‍ ബൂട്ടിട്ട് ചവിട്ടി. റോഡിലൂടെ വലിച്ചിഴച്ചു. ഡിജിപി ചര്‍ച്ചയ്‌ക്ക് സമ്മതിച്ചിരുന്നെങ്കിലും അതിനുള്ള അവസരം പോലീസ് നല്‍കിയില്ല.

വാഹനത്തിനുള്ളില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളോട് അസഭ്യവര്‍ഷം നടത്തി. മോശമായ പെരുമാറി. വാഹനത്തിനുള്ളില്‍വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. നടുവിന് പരിക്കേറ്റ മഹിജയെ വിദഗ്ധ ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കഴുത്തിന് പരിക്കേറ്റ ശ്രീജിത്തും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പോലീസ് നടപടി സംസ്ഥാനത്തിന് അപമാനമെന്ന് മഹിജയെ സന്ദര്‍ശിച്ചശേഷം ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകര്‍ ഐജിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഡിജിപി ലോക്‌നാഥ് ബഹ്‌റ ആശുപത്രിയില്‍ എത്തിയതോടെ ബിജെപി, എബിവിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് പ്രകോപനപരമായി പെരുമാറി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.