തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്ക് നേരെയുണ്ടായ പോലീസ് മര്‍ദ്ദനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹിജയുടെ കൂടെ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ ഉണ്ടായിരുന്നു. അവരാണ് പ്രശ്നമുണ്ടാക്കിയത്. ഒപ്പമുണ്ടായിരുന്നത് തോക്കുസ്വാമി അടക്കമുള്ളവരാണെന്നാണ് അറിയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹിജയെ കാണാന്‍ താന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങള്‍ ഉണ്ടാക്കിയവരില്‍ ബിജെപിക്കാരും എസ്‌യുസിഐക്കാരും ഹിമവല്‍ ഭദ്രാനന്ദയുടെ ആള്‍ക്കാരുമായിരുന്നു. ഇവരെ തടയാനാണ് പോലീസ് ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.
















